മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒന്നാണ് നിവിൻ പോളി. ഒട്ടേറെ ഹിറ്റ് സിനിമകളാണ് നിവിൻ പോളി മലയാള സിനിമയ്ക്ക് നൽകിയിട്ടുള്ളത്. എന്നാൽ കുറച്ച് വർഷങ്ങളായി താരത്തിന് ഹിറ്റുകൾ സമ്മാനിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാലിതാ ‘സർവ്വം മായ’ എന്ന ചിത്രത്തിലൂടെ റിയൽ കം ബാക്ക് നടത്തിയിരിക്കുകയാണ് നിവിൻ. ക്രിസ്മസ് റിലീസായാണ് നിവിൻ പോളിയുടെ സർവ്വം മായ തിയറ്ററിലെത്തിയത്. പ്രഖ്യാപനം മുതൽ പ്രതീക്ഷയുണർത്തിയ ചിത്രം ആദ്യ ഷോയ്ക്ക് പിന്നാലെ പ്രേക്ഷകർ ഏറ്റെടുത്തു. ഒപ്പം മികച്ച മൗത്ത് പബ്ലിസിറ്റിയും. ഒടുവിൽ വെറും നാല് ദിവസത്തിൽ 50 കോടി ക്ലബ്ബിലും സർവ്വം മായ എത്തി. പുത്തൻ റിലീസുകൾ ഉണ്ടെങ്കിലും അവയെല്ലാം കടത്തിവെട്ടി ആധിപത്യം തുടരുന്ന സർവ്വം മായ ഇതുവരെ നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. റിലീസ് ചെയ്ത് 7 ദിവത്തെ ആഗോള കളക്ഷനാണ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്ക് പുറത്തു വിട്ടിരിക്കുന്നത്.
67 കോടിയാണ് സർവ്വം മായയുടെ ആഗോള കളക്ഷൻ. ഇന്ത്യ നെറ്റ് 29.90 കോടിയും ഗ്രോസ് 35.30 കോടിയുമാണ്. ഓവർസീസിൽ നിന്നും 31.70 കോടി രൂപയും നിവിൻ ചിത്രം നേടിയിട്ടുണ്ട്. 30.5 കോടിയാണ് കേരളത്തിൽ നിന്നുമാത്രം ഏഴ് ദിവസത്തിൽ ചിത്രം നേടിയിരിക്കുന്നത്. കർണാടകയിൽ നിന്നും ചിത്രം 2.27 കോടി നേടിയപ്പോൾ, തമിഴ്നാട്ടിൽ 1.04 കോടിയാണ് നേടിയത്. 35 ലക്ഷമാണ് ആന്ധ്ര-തെലുങ്കാന പ്രദേശങ്ങളിൽ നിന്നും നേടിയിരിക്കുന്നത്. ആകെമൊത്തത്തിൽ മികച്ചൊരു കംബാക്കാണ് നിവിൻ പോളിക്ക് ലഭിച്ചിരിക്കുന്നത്. 100 കോടി എന്ന നേട്ടം സർവ്വം മായം സ്വന്തമാക്കിയേക്കുമെന്ന വിലയിരുത്തലിലാണ് ട്രേഡ് അനലിസ്റ്റുകൾ. അതേസമയം, 70 കോടിക്ക് മേലുള്ള കളക്ഷന് സിനിമ ഇന്നത്തോടെ നേടും.
