Your Image Description Your Image Description

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തുടർനടപടികളുമായി ക്രൈംബ്രാഞ്ച്. നിലവിൽ പരാതി നൽകിയവരുടെ മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം അധിക്ഷേപം ഉണ്ടായെന്ന് വെളിപ്പെടുത്തിയവരെ സമീപിച്ച് മൊഴി രേഖപ്പെടുത്തും.രാഹുലിനെതിരായ കേസ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറായിരിക്കും അന്വേഷിക്കുക. അതേസമയം, രാഹുൽ ഇന്ന് മാധ്യമങ്ങളെ കാണാൻ സാധ്യതയുണ്ട്. രാഹുലിൽ നിന്നും പീഡനവും മറ്റ് അധിക്ഷേപങ്ങളും ഉണ്ടായെന്ന് വെളുപ്പടുത്തിയവരെ കുറിച്ചുളള വിവരങ്ങൾ പരാതിക്കാരിൽ നിന്നും ശേഖരിക്കും. അതിനുശേഷം വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ സമീപിച്ച് മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.

ഇന്നലെയാണ് ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്. സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനാണ് സ്വമേധയാ കേസെടുത്തത്. അതേസമയം, വിഷയത്തിൽ ഇരുമുന്നണികളും പ്രതിഷേധം കടുപ്പിക്കുകയാണ്. ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാ‍ർച്ച് അക്രമാസക്തമായി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. വിഷയത്തിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകാനാണ് സാധ്യത.

 

Related Posts