Home » Blog » Top News » രണ്ട് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍: വിജ്ഞാനകേരളം വെര്‍ച്വല്‍ തൊഴില്‍ മേള 31 ന്
FB_IMG_1769607637343

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നടക്കുന്ന വെര്‍ച്വല്‍ തൊഴില്‍ മേള ജനുവരി 31ന് നടക്കം. താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുന്ന മേള കായിക, ഹജ്ജ്, വഖഫ്, റയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ജനുവരി 31ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.

രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങളാണുള്ളത്. ജില്ലയിലെ എസ്.ഡി.പി.കെ സെന്ററുകളായ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജ്, മഞ്ചേരി ഏറനാട് നോളഡ്ജ് സിറ്റി താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും വെര്‍ച്വല്‍ തൊഴില്‍ മേള നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ പോര്‍ട്ടലായ ഡി.ഡബ്ലൂ.എം.എസ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. സൗകര്യപ്രദമായ സെന്റര്‍ തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി 2725 ഒഴിവുകള്‍, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കായി 31984 ഒഴിവുകള്‍, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി 7522 ഒഴിവുകള്‍, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കായി 19215 ഒഴിവുകള്‍, ബിരുദധാരികള്‍ (നോണ്‍ ടെക്നിക്കല്‍) 9903 ഒഴിവുകള്‍, ബിരുദധാരികള്‍ (ടെക്‌നിക്കല്‍) 3895 ഒഴിവുകള്‍, ആരോഗ്യ മേഖലയില്‍ 3000 ഒഴിവുകള്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കായി 22 ഒഴിവുകള്‍ എന്നിവയ്ക്ക് പുറമെ റിക്രൂട്ട്, ട്രെയിന്‍ ആന്‍ഡ് ഡിപ്ലോയ് എന്ന പദ്ധതിയിലെ 127827 തൊഴിലൊഴിവുകളുമടക്കം രണ്ട് ലക്ഷത്തിലേറെ തൊഴിലൊഴിവുകളാണ് ഈ ആഴ്ചയിലെ മേളയില്‍ ഒരുക്കിയിട്ടുള്ളത്.

പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതിയിലാണ് മേള നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അതാത് ബ്ലോക്കുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന ജോബ് സ്റ്റേഷനുകളിലും ഗ്രാമപഞ്ചായത്തുകളിലെ ഫെസിലിറ്റേഷന്‍ സെന്ററുകളിലും ലഭ്യമാണ്.