Home » Blog » Kerala » യുവതിയെ വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി

ഉപ്പുതറയില്‍ യുവതിയെ വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി.എം സി കവല സ്വദേശി മലയക്കാവില്‍ രജനി സുബിന്‍ (38) ആണ് തലയ്‌ക്കടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. രജനിയുടെ ഭര്‍ത്താവ് സുബിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പത്താം ക്ലാസില്‍ പഠിക്കുന്ന ഇവരുടെ ഇളയ മകന്‍ വീട്ടിലെത്തിയപ്പോഴാണ് രജനിയെ തലയ്‌ക്കടിയേറ്റ് ചോര വാര്‍ന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ഉപ്പുതറ പൊലീസിനെ വിവരമറിയിച്ചു. സുബിനും രജനിയും തമ്മില്‍ മുമ്പ് വഴക്കുണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ കേസുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.