Home » Top News » Top News » മാമലക്കണ്ടത്തെ ഉന്നതിയും സ്‌കൂളും സന്ദർശിച്ച് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ
images (90)

ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013-ന്റെ പരിധിയിൽ വരുന്ന പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് പരിധിയിലെ മാമലക്കണ്ടം പ്രദേശത്തെ ഗോത്രവർഗ്ഗ ഉന്നതികളിൽ സന്ദർശനം നടത്തി. കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മൻ, ജില്ലയുടെ ചുമതലയുള്ള കമ്മീഷൻ അംഗം അഡ്വ. കെ. എൻ. സുഗതൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

കമ്മീഷൻ ഉന്നതികളിലെ ഗുണഭോക്താക്കളെ നേരിൽ കാണുകയും, ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. മാമലക്കണ്ടം പ്രദേശത്തെ ഗോത്രവർഗ്ഗ ഉന്നതികളിൽ പൊതുവിതരണം, വനിതാ ശിശു വികസനം എന്നീ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ കമ്മീഷൻ വിലയിരുത്തി. മേട്നാംപാറയിലെ അങ്കണവാടിയും സന്ദർശിച്ച് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

തുടർന്ന് മാമലക്കണ്ടം ഗവ. ഹൈസ്കൂളിലെത്തിയ കമ്മീഷൻ ഉച്ചഭക്ഷണ പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തി. സ്കൂളിലെ പ്രധാനാധ്യാപിക സരിത ജോസഫിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉച്ചഭക്ഷണ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.

ജില്ലാ സപ്ലൈ ഓഫീസർ എസ്. ഒ ബിന്ദു, കോതമംഗലം താലൂക്ക് സപ്ലെ ഓഫീസർ പി. എസ്.മിനിമോൾ, റേഷനിങ് ഇൻസ്‌പെക്ടർ മാരായ ഷൈജു വർഗീസ്, വി.പി. സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കെ.ജി മനോജ്‌, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.സുധ, കോതമംഗലം സി.ഡി.പി.ഒ പിങ്കി കെ. അഗസ്റ്റിൻ, സൂപ്പർ വൈസർ വി.ബിന്ദ്യ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അന്നമ്മ ജോർജ്, നൂൺമീൽ ഓഫീസർ ഷിജോ ജോർജ്, കോതമംഗലം ഡി.ഇ.ഒ ബോബി ജോർജ്, ഫുഡ് സേഫ്റ്റി ഓഫീസർ ജാനു, നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കമ്മീഷനെ അനുഗമിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *