സംസ്ഥാനത്ത് മഴ കനക്കുന്നു. കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടിമിന്നലോട് കൂടിയ കനത്ത മഴയാണ് ലഭിക്കുന്നത്. അടുത്ത 3 മണിക്കൂറിനുള്ളിൽ കോഴിക്കോട് ജില്ലയ്ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയുടെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം കഴിഞ്ഞ മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ഓറഞ്ച് അലർട്ട് നിലനിന്നിരുന്നു. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.
