Home » Blog » Top News » മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: വാഴച്ചാൽ വനം ഡിവിഷന് വാഹനങ്ങളും ഉപകരണങ്ങളും കൈമാറി
1200-675-20941615-975-20941615-1709967873646

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ ) സി.എസ്.ആർ ഫണ്ട് വിനിയോഗിച്ച് വാഴച്ചാൽ വനം ഡിവിഷന് ലഭ്യമാക്കിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫും ഉപകരണങ്ങളുടെ വിതരണവും വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

പദ്ധതിയുടെ ഭാഗമായി നാല് വാഹനങ്ങൾ, എട്ട് കൂടുകൾ, വിനോദ സഞ്ചാരികൾക്ക് ബോധവത്ക്കരണം നൽകുന്നതിനായി തയ്യാറാക്കിയ 60 ബോർഡുകൾ എന്നിവ വനം വകുപ്പിന് കൈമാറി.

 

ജി ഡബ്ലിയു എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ. ആടലരശൻ ഐ.എഫ്.എസ്, എ.പി.സി.സി.എഫ് (ഭരണം) ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഐ.എഫ്.എസ്, ബി.പി.സി.എൽ ജനറൽ മാനേജർ ജോർജ് തോമസ്, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീഷ് കുമാർ, വാർഡ് അംഗങ്ങൾ, വാഴച്ചാൽ ഡി.എഫ്.ഒ ഐ.എസ്. സുരേഷ് ബാബു, പെരിയാർ ടൈഗർ റിസർവ് വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.