ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരായ ധര്‍മേന്ദ്ര അന്തരിച്ചു (89 ) . മുംബൈയിലെ വസതിയില്‍ വെച്ചാണ് വിയോഗം.
കഴിഞ്ഞയാഴ്ച ധർമ്മേന്ദ്രയുടെ നില വഷളായതിനെ തുടർന്ന് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സിനിമാ മേഖലയാകെ ആശങ്കയിലായി. മക്കൾ ഈ വാർത്തകൾ തള്ളി റാണാജിത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയിൽ പോസ്റ്റ് പങ്കിട്ടുകൊണ്ട് കരൺ ജോഹർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
നടന്റെ ആരോഗ്യം വഷളായതിനെ തുടർന്ന് മക്കളായ ബോബി ഡിയോൾ, സണ്ണി ഡിയോൾ, ഇഷ ഡിയോൾ എന്നിവർ ഇടയ്ക്കിടെ ആശുപത്രിയിൽ എത്തിയിരുന്നു. ഷാരൂഖ് ഖാൻ, മകൻ ആര്യൻ, സൽമാൻ ഖാൻ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങൾ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു.
