Home » Top News » Top News » ബേട്ടി ബചാവോ ബേട്ടി പഠാവോ: കരിയർ സ്വപ്നങ്ങളിലേക്ക് ഒരു യാത്ര!
Beti_Bachao_Beti_Padhao_logo

പെൺകുട്ടികൾക്ക് പ്രചോദനവും ഉന്നത കരിയർ കാഴ്ചപ്പാടുകളും നൽകുന്നതിനായി ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായുള്ള എക്സ്പോഷർ വിസിറ്റിന് കളക്ടറേറ്റിൽ തുടക്കമായി.

ജില്ലാ ഭരണകൂടവും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

നവംബർ 18, 19 തീയതികളിലായി നടക്കുന്ന സന്ദർശനത്തിൽ നിയമസഭ, പ്ലാനറ്റേറിയം, വി.എസ്.എസ്.സി, റോക്കറ്റ് വിക്ഷേപണ കേന്ദ്രം, കെ.എസ്.ആർ.ടി.സി നഗരക്കാഴ്ച എന്നിവിടങ്ങൾ സന്ദർശിക്കും. പട്ടികവർഗ്ഗ, തീരദേശ മേഖലകൾ ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 പെൺകുട്ടികളാണ് പങ്കെടുക്കുന്നത്.

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന “ഇൻസൈറ്റ്” എന്ന എൻജിഒയ്ക്കാണ് പരിപാടിയുടെ സംഘാടന ചുമതല ജില്ലാ ഭരണകൂടം നൽകിയിരിക്കുന്നത്.

ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ , സബ് കളക്ടർ അഖിൽ വി. മേനോൻ, അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ മീരാ പി, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ശശി എം, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *