Home » Blog » Kerala » പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു
parvathy-thiruvoth-police

പാർവ്വതി തെരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അർജുൻ സെൽവയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ജെബി മേത്തർ എം.പി.യും, പാർവ്വതി തെരുവോത്തും ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ചിത്രീകരണത്തിന് തുടക്കമിട്ടത്. പിന്നീട് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മനോജ് കുമാർ സ്വിച്ചോൺകർമ്മവും, സിദ്ധാർത്ഥ് ഭരതനും, പാർവ്വതിതെരു വോത്തും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി. അഭിനേതാക്കളായ വിനയ് ഫോർട്ട്, മാത്യു തോമസ് , അസീസ് നെടുമങ്ങാട്, ജയശ്രീ , മുനിസിപ്പൽ ചെയർമാൻ റോജി ജോൺ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പൂജാ ചടങ്ങുകൾക്കു ശേഷം കലാസംവിധായകൻ മകേഷ് മോഹൻ ഒരുക്കിയ പൊലീസ് സ്റ്റേഷൻ സെറ്റിൽ ചിത്രീകരണവും ആരംഭിച്ചു. 

വിനയ് ഫോർട്ട്, മാത്യു തോമസ് , അസീസ് നെടുമങ്ങാട്, ജയശ്രീ , മുനിസിപ്പൽ ചെയർമാൻ റോജി ജോൺ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പൂജാ ചടങ്ങുകൾക്കു ശേഷം കലാസംവിധായകൻ മകേഷ് മോഹൻ ഒരുക്കിയ പൊലീസ് സ്റ്റേഷൻ സെറ്റിൽ ചിത്രീകരണവും ആരംഭിച്ചു. ആശ്രിത നിയമനത്തിലൂടെ പൊലീസ് കോൺസ്റ്റബിളായി ജോലി ലഭിച്ച് ചുമതലയേൽക്കുന്ന എന്ന സ്ത്രീയുടെ ഔദ്യോഗികജീവിത ത്തിൽ അപ്രതീക്ഷിതമായി അരങ്ങുന്ന സംഭവങ്ങളാണ് ത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും ഇൽവസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പാർവ്വതി തെരുവോത്താണ് കേന്ദ്ര കഥാപാത്രമായ ‘ അവതരിപ്പിക്കുന്നത്. അഭിയരംഗത്തെത്തി യിട്ട് ഇരുപതു വർഷക്കാലമായ പാർവ്വതി ഇതാദ്യമായാണ് ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി ശാരീരികമായും, മാനസ്സികമായും തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നുവെന്ന് പാർവ്വതി വ്യക്തമാക്കി.