പെരുമ്പാവൂരിൽ ഭായ് കോളനിക്ക് സമീപത്തെ പാടശേഖരത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക വിവരമനുസരിച്ച് മരിച്ചത് ഒറീസ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയാണ്. സംഭവ സ്ഥലത്തുനിന്ന് ലഹരി കുത്തിവെക്കാൻ ഉപയോഗിക്കുന്ന സിറിഞ്ച്, ലഹരിവസ്തുക്കൾ സൂക്ഷിക്കുന്ന ഡപ്പികൾ എന്നിവ കണ്ടെടുത്തതിനാൽ, അമിതമായ ലഹരി ഉപയോഗമാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
