Home » Blog » Kerala » പുഷ്പയെ തൂക്കി അടിച്ച് ‘ധുരന്ദർ ‘; 285 കോടിക്ക് ധുരന്ദറിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്ഫ്ലിക്സ്
dhurandhar-et00452447-1763469106

ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച രൺവീർ സിംഗ് ചിത്രം ‘ധുരന്ദർ ’ തിയറ്ററുകളിൽ ഗംഭീര അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രത്തിന് റെക്കോർഡ് ഒടിടി ഡീൽ ആണ് ലഭിച്ചിരിക്കുന്നത്.285 കോടി രൂപയ്ക്ക് സിനിമയുടെ ഒ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം പുഷ്പ 2ന്റെ ഒ ടി ടി ഡീലിനെ പിന്തളളിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 275 കോടി രൂപയ്ക്കാണ് പുഷ്പ രണ്ടിന്റെ ഡീല്‍.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഈ റെക്കോർഡ് മറികടന്നിരിക്കുകയാണ് രൺവീർ സിങ്ങിന്റെ ‘ധുരന്ദർ’. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റീലീസ് ചെയ്ത് ഒരു മാസത്തിനോട് അടുക്കുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ ആണ് ചിത്രത്തിന് ലഭിക്കുന്നത്. ആഗോളതലത്തിൽ ‘ധുരന്ദർ’ 1000 കോടി ക്ലബ്ബിലും ഇടം പിടിച്ചു.

ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ‘ഉറി ദ സർജിക്കൽ’ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്.