അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ പൊതുസ്ഥലങ്ങളിലും റോഡരികിലും സ്ഥാപിച്ച കൊടികള്‍, ബാനറുകള്‍, തോരണങ്ങള്‍ ബന്ധപ്പെട്ടവര്‍ ഇന്ന് (നവംബര്‍ 25) വൈകുന്നേരം അഞ്ചിനകം നീക്കം ചെയ്യേണ്ടതാണെന്നും നീക്കം ചെയ്യാത്ത ഓരോ അനധികൃത ഇനങ്ങള്‍ക്കും 5000രൂപ വീതം പിഴയും നീക്കം ചെയ്യുന്നതിനുള്ള ചെലവും ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുന്നതാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വസ്തുക്കള്‍ക്കുളള പിഴ, നീക്കം ചെയ്യുന്നതിനുള്ള ചെലവ് അതാത് സ്ഥാനാര്‍ത്ഥികളുടെ പക്കല്‍ നിന്നും ഈടാക്കുന്നതാണെന്നും ആയത് തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുന്നതാണെന്നും അജാനൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
