പാകിസ്ഥാനിലെ പെഷാവറിൽ സ്ഥിതി ചെയ്യുന്ന അർധസൈനിക വിഭാഗമായ എഫ്‌സിയുടെ ആസ്ഥാനത്ത് ചാവേർ ആക്രമണം. അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പ്രാദേശിക പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
ആക്രമണത്തെ തുടർന്ന് പ്രദേശം മുഴുവൻ സുരക്ഷാസേന വളയുകയും തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തിരിക്കുകയാണ്. സ്ഥലത്തുനിന്ന് പലവട്ടം ശക്തമായ സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.
ഈ വർഷം ആദ്യം ബലൂചിസ്ഥാനിലെ ക്വറ്റയിൽ അർധസൈനിക വിഭാഗത്തിൻ്റെ ആസ്ഥാനത്തും സമാനമായ രീതിയിൽ കാർ ബോംബ് സ്ഫോടനം നടന്നിരുന്നു. അന്ന് 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
