Home » Blog » Top News » നോർത്ത് അച്ചൂരിലെ 90 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കാൻ പ്രത്യേക ടീം, വയനാട് :
WsfJRSIYGWv1ugdx5Glw

നോർത്ത് അച്ചൂരിൽ 35 വർഷമായി താമസിക്കുന്ന 90 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കാൻ പ്രത്യേക ടീമിനെ സജ്ജമാക്കി നടപടി ആരംഭിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. 1979- 1984 കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്വകാര്യ വ്യക്തിയിൽ നിന്നും ഏറ്റെടുത്ത സ്ഥലമാണിത്. നാളിതുവരെ പ്രസ്തുത സ്ഥലത്തിന് രേഖയും പട്ടയവും ലഭിച്ചിട്ടില്ല. നാല് സെന്റ് ഭൂമിയിൽ 90 കുടുംബങ്ങളാണ് മേഖലയിൽ താമസിക്കുന്നത്. ജില്ലാ കളക്ടറുടെ പരാതി അദാലത്തിൽ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ്

ജന പ്രതിനിധിയും നാട്ടുകാരും കളക്ടർക്ക് മുൻപിൽ പരാതിയുമായി എത്തിയത്. പരാതി പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ കളക്ടർ പ്രത്യേക ടീമിനെ സജ്ജമാക്കാൻ നിർദേശം നൽകി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുതൽ രജിസ്ട്രാർ വരെയുള്ള ഉദ്യോഗസ്ഥർ പ്രത്യേക ടീമിൽ ഉണ്ടാകും. ഓരോ തലത്തിലും കൃത്യമായ റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകണം. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട്‌ എന്ന അപ്തവാക്യത്തിൽ എല്ലാവർക്കും സ്വന്തമായി ഭൂമി നിൽക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് എ. ഡി.എം എം. ജെ അഗസ്റ്റിൻ പറഞ്ഞു.