ജില്ലയില്‍ പോലീസ് വകുപ്പിന്റെ ഇടപെടലിലൂടെ വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ നിന്നായി നഷ്ടപ്പെട്ട 134 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി ജില്ലാ പോലീസ്. സി.ഇ.ഐ.ആര് പോര്‍ട്ടല്‍ മുഖേന നിരീക്ഷണം നടത്തിയ സൈബര്‍ സെല്‍ വിഭാഗമാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്. നഷ്ടപ്പെട്ട ഫോണുകള്‍ ജില്ലയ്ക്ക് അകത്തും പുറത്തും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കണ്ടെത്തിയാണ് ഉടമസ്ഥര്‍ക്ക് പോലീസ് ഫോണ്‍ കൈമാറിയത്. പുല്‍പ്പള്ളി പോലീസ് സ്റ്റേഷനന് പരിധിയാലാണ് കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി തിരികെ നല്‍കിയത്.
