എം.എൻ. ജനാർദ്ദനൻ നമ്പ്യാർക്കെതിരെ ബലാത്സംഗ കുറ്റം ആരോപിച്ച് സമർപ്പിച്ച പരാതിയിൽ വ്യക്തമായ അന്വേഷണം നടത്താതെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി കോടതിയിൽ തെറ്റായ റിപ്പോർട്ട് സമർപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി നടപടിയ്ക്ക് ഉത്തരവായി. കംപ്ലയിന്റ്സ് അതോറിറ്റി മുൻപാകെ എം എൻ ജനാർദ്ദനൻ നമ്പ്യാർ സമർപ്പിച്ച പരാതിയിന്മേൽ അന്വേഷണം നടത്തുകയും പരാതിയിലെ ആരോപണം തെളിയുകയും ചെയ്തു. കേസ് പരിഗണിച്ച തൃശൂർ അസിസ്റ്റന്റ് സെഷൻസ് കോടതി എം. എൻ. ജനാർദ്ദനൻ നമ്പ്യാരെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. ബലാത്സംഗ കുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്ത ഉദ്യോഗസ്ഥരുടെ ഭാഗത്ത് ബോധപൂർവ്വമായ വീഴ്ചയുള്ളതായി കണ്ടെത്തി. അതിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥർ കെ. ജി. സുരേഷ് (മുൻ സർക്കിൾ ഇൻസ്പെക്ടർ, ഗുരുവായൂർ പോലീസ് സ്റ്റേഷൻ), കെ. സുദർശൻ (റിട്ട.) (മുൻ സർക്കിൾ ഇൻസ്പെക്ടർ, ഗുരുവായൂർ പോലീസ് സ്റ്റേഷൻ), ശിവദാസൻ (റിട്ട.) (മുൻ എസിപി, ഡിസിആർബി തൃശൂർ) എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് തൃശൂർ റേഞ്ച് ഐജിപിക്ക് പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി നിർദ്ദേശം നൽകി.
