Home » Top News » Kerala » തീവ്ര ന്യൂനമർദം ശക്തിപ്രാപിച്ചു, കേരളത്തിൽ മഴയ്ക്ക് സാധ്യത
rain-680x450

ശ്രീലങ്കയ്ക്കും ബംഗാൾ ഉൾക്കടലിനും മുകളിൽ രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് വൈകാതെ യെമൻ നിർദ്ദേശിച്ച ‘ഡിറ്റ്‌ വാ’ (Dit wah) എന്ന ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.

ഈ ചുഴലിക്കാറ്റ് തുടർന്നുള്ള രണ്ട് ദിവസത്തിനുള്ളിൽ ശ്രീലങ്കൻ തീരം വഴി വടക്കൻ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരം എന്നിവിടങ്ങളിലേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകി.

മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ രൂപപ്പെട്ട മറ്റൊരു ന്യൂനമർദ്ദമായ ‘സെന്യാർ’ നിലവിൽ വടക്കുകിഴക്കൻ ഇന്തോനേഷ്യൻ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്നതിനിടെ ശക്തി കുറഞ്ഞ് കിഴക്കോട്ട് സഞ്ചരിക്കാനാണ് സാധ്യത. ഈ കാലാവസ്ഥാ മാറ്റങ്ങളെല്ലാം കണക്കിലെടുത്ത്, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.