Home » Top News » Kerala » തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി തിളപ്പിച്ച ചുക്കുവെള്ളവും ബിസ്‌ക്കറ്റും
FB_IMG_1763475931018

അയ്യനെ കാണാന്‍ മലകയറുന്ന തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വാസമാണ് ദേവസ്വം ബോര്‍ഡ് 24 മണിക്കൂറും വിതരണം ചെയ്യുന്ന തിളപ്പിച്ച ചുക്കുവെള്ളവും ബിസ്‌ക്കറ്റും. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള ഭക്തര്‍ക്ക് പമ്പ മുതല്‍ സന്നിധാനം വരെ സുലഭമായി ചെറുചൂടോടെയുള്ള കുടിവെള്ളവും ബിസ്‌ക്കറ്റും ആവശ്യാനുസരണം നല്‍കുന്നു.

നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, ക്യൂ കോംപ്ലക്‌സ്, മരക്കൂട്ടം, ശരംകുത്തി, നടപ്പന്തല്‍, മാളികപ്പുറം, പാണ്ടിത്താവളം,ചരല്‍മേട് തുടങ്ങിയ ഇടങ്ങളിലെല്ലാം കുടിവെള്ള വിതരണമുണ്ട്. പമ്പയിലും ശരംകുത്തിയിലുമാണ് ചുക്കുവെള്ളം തയ്യാറാക്കുന്നത്. പമ്പയില്‍ സാധാരണപോലെ തിളപ്പിച്ചും ശരംകുത്തിയില്‍ ബോയിലര്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചുമാണ് കുടിവെള്ളം തയ്യാറാക്കുന്നത്. ശരംകുത്തിയില്‍ നിന്ന് ശബരിപീഠം, നടപ്പന്തല്‍എന്നിവടങ്ങളിലേക്ക് പൈപ്പിലൂടെയാണ് കുടിവെള്ളംവിതരണത്തിനായി എത്തുന്നത്.

10 ലക്ഷം ബിസ്‌ക്കറ്റും ഇതിനോടകം വിതരണം ചെയ്തതായും ആവശ്യത്തിന്ബിസ്‌കറ്റ് പാക്കറ്റുകള്‍ കരുതിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. വരിയില്‍ നില്‍ക്കുന്നവരുടെ അടുത്ത് ഇവ കൃത്യമായി എത്തിക്കുന്നുണ്ട്.

സന്നിധാനത്ത് കുടിവെള്ള വിതരണത്തിനായി 200ലധികം ടാപ്പുകളുമുണ്ട്. തീര്‍ഥാടകര്‍ക്ക് ഇവയില്‍ നിന്ന് വെള്ളം ശേഖരിക്കാം. ഇതോടൊപ്പം വലിയ നടപ്പന്തലില്‍ വരിയില്‍ നില്‍ക്കുന്നവര്‍ക്ക് ബോട്ടിലില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. നീലിമലമുതല്‍ പാണ്ടിത്താവളം വരെ മാത്രം കുടിവെള്ള വിതരണത്തിനായി 480 പേരെ തുടക്കത്തില്‍ നിയോഗിച്ചിരുന്നു. ഭക്തരുടെ തിരക്ക് കൂടിയതിനെ തുടര്‍ന്ന് 200 പേരെ അധികമായി വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *