Home » Blog » Kerala » ചെന്നൈയിലെ ആ കൂട്ടുകാരൻ എനിക്ക് വളരെ സ്പെഷ്യലാണ്; മനസ്സ് തുറന്ന് സഞ്ജു സാംസൺ
sanju-2-680x450

ലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിൽ (CSK) ചേർന്നതിലുള്ള സന്തോഷവും ആവേശവും പങ്കുവെച്ചു. ചെന്നൈ ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പുറത്തുവന്ന അഭിമുഖത്തിലാണ് സഞ്ജു തന്റെ മനസ്സ് തുറന്നത്.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നിൽ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ വളരെ ഭാഗ്യവാനാണെന്ന് സഞ്ജു പറഞ്ഞു.”ചെന്നൈയിൽ എനിക്ക് ഒരുപാട് കൂട്ടുകാരുണ്ട്, പക്ഷേ അവിടെ ഒരാൾ വളരെ സ്‌പെഷ്യലാണ്. എല്ലാവർക്കും അദ്ദേഹത്തെ അറിയാം, എം.എസ്. ധോണി എന്നാണ് അദ്ദേഹത്തിന്റെ പേര്,” സഞ്ജു തമിഴിൽ കൂട്ടിച്ചേർത്തു.

മൈക്ക് ഹസ്സി ഒരു വിസ്മയം’

ചെന്നൈയുടെ മുൻ താരവും നിലവിലെ കോച്ചുമായ മൈക്കിൾ ഹസ്സിയെ താൻ ഒരുപാട് ആരാധിച്ചിരുന്നു എന്നും സഞ്ജു വെളിപ്പെടുത്തി. “ഹസ്സി കളിക്കുമ്പോൾ, ഇദ്ദേഹം എന്തൊരു കളിക്കാരനാണ് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

റുതുരാജിനൊപ്പം കളിക്കാൻ മോഹം‌

നിലവിലെ സിഎസ്‌കെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തിന് കീഴിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും സഞ്ജു പറഞ്ഞു. “റുതു എൻ്റെ ഒരു നല്ല സുഹൃത്താണ്. അദ്ദേഹം ക്യാപ്റ്റനാകുമ്പോൾ, എനിക്ക് അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസിയിൽ കളിക്കണം,” സഞ്ജു കൂട്ടിച്ചേർത്തു.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ നായകനായിരുന്ന സഞ്ജു സാംസണെ, അടുത്ത സീസണിന് മുന്നോടിയായി നടത്തിയ പ്രധാന കൈമാറ്റത്തിലൂടെയാണ് ചെന്നൈ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയൽസിന് കൈമാറിയാണ് സിഎസ്‌കെ സഞ്ജുവിനെ ടീമിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *