Home » Blog » Top News » ചാമ്പ്യൻസ് ബോട്ട് ലീഗിന് ടൂറിസം മാപ്പിൽ പ്രത്യേക സ്ഥാനം: മന്ത്രി പി രാജീവ്
images (17)

കേരളത്തിൻറെ ടൂറിസം മാപ്പിൽ പ്രത്യേക സ്ഥാനമാണ് ചാമ്പ്യൻസ് ബോട്ട് ലീഗിനെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കൊച്ചി മറൈൻഡ്രൈവിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ അഞ്ചാംപാദ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് വള്ളംകളി പ്രേമികൾ കാത്തിരുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിയിൽ നിരണം ബോട്ട് ക്ലബ് നേതാക്കളായി

 ചടങ്ങിൽ ടി.ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ചുണ്ടൻ വള്ളങ്ങളുടെ മാസ്സ് ഡ്രില്ലിന്റെ ഫ്ലാഗ് ഓഫ് കർമ്മം കൊച്ചി മേയർ വി കെ മിനിമോൾ നിർവഹിച്ചു. ജില്ലാ കളക്ടർ ജി.പ്രിയങ്ക, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാധാകൃഷ്ണൻ, കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ഫോർട്ട് കൊച്ചി സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസ്, മറ്റ് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഫുട്ബോൾ ഇതിഹാസം സിനദീൻ സിദാൻ്റെ കുടുംബമടക്കം വിദേശികളായ നിരവധി ടൂറിസ്റ്റുകളും മത്സരം കാണാൻ മറൈൻഡ്രൈവിൽ എത്തിയിരുന്നു.

വള്ളംകളി മത്സരത്തോട് അനുബന്ധിച്ച് അഗ്നിരക്ഷാസേന നടത്തിയ മോക്ഡ്രിൽ കാണികൾക്ക് വേറിട്ട അനുഭവമായി. വെള്ളത്തിൽ മുങ്ങിപ്പോയ ആളുകളെ രക്ഷിക്കുന്നത് എങ്ങനെയാണ് എന്ന് കാണിക്കുന്നതിനായിരുന്നു മോക്ഡ്രിൽ നടത്തിയത്. പരിശീലനം ലഭിച്ച സ്കൂബാ ഡൈവർമാരുടെ നേതൃത്വത്തിലായിരുന്നു മോക്ഡ്രിൽ സംഘടിപ്പിച്ചത്.