Home » Top News » Kerala » കോഹ്ലിയെയും രോഹിത്തിനെയും വിമർശിക്കുന്നത് ക്രിക്കറ്റിൽ ഒരു കഴിവും ഇല്ലാത്തവർ; രൂക്ഷ വിമർശനവുമായി ഹർഭജൻ സിംഗ്
afe22f2403b7b646914f9a90a2ccad318f6709b3ce98ed36628c1632b342a441.0

ന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും ഭാവി സംബന്ധിച്ച ചർച്ചകൾ ക്രിക്കറ്റ് സർക്കിളുകളിൽ ചൂടുപിടിക്കുമ്പോൾ, ഇരുവർക്കും മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നതിനെതിരെ മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് രംഗത്ത്.

സൂപ്പർ താരങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ക്രിക്കറ്റിൽ വലിയ നേട്ടങ്ങൾ കൈവരിക്കാത്തവരാണെന്നാണ് ഹർഭജൻ്റെ രൂക്ഷ വിമർശനം. ഇത് നിർഭാഗ്യകരമാണെന്നും 2027 ലെ ഏകദിന ലോകകപ്പ് വരെ ഇരുവരും ടീമിൽ തുടരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“ഇക്കാര്യത്തിൽ എനിക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞേക്കില്ല. കാരണം ഞാനും ഒരു കളിക്കാരനാണ്, ഇതെല്ലാം എനിക്കും സംഭവിച്ചിട്ടുണ്ട്. എൻ്റെ സഹതാരങ്ങളിൽ പലർക്കും ഇത് സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇത് വളരെ നിർഭാഗ്യകരമാണ്,” ഹർഭജൻ അഭിപ്രായപ്പെട്ടു.

വിരാട് കോഹ്‌ലിയെപ്പോലെ ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു കളിക്കാരനെ കാണുമ്പോൾ തനിക്ക് സന്തോഷമുണ്ട്. എന്നാൽ “കാര്യമായ നേട്ടങ്ങൾ കൈവരിക്കാത്ത ആളുകൾ അവരുടെ ഭാവിയെക്കുറിച്ച് തീരുമാനിക്കുന്നത് അൽപ്പം നിർഭാഗ്യകരമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർച്ചയായ മികച്ച പ്രകടനങ്ങൾക്കിടയിലും പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും ഇവർക്ക് മുന്നിൽ പല നിബന്ധനകൾ വെക്കുന്ന സാഹചര്യത്തിലാണ് ഹർഭജൻ്റെ ഈ പ്രതികരണം. ഫോമും ഫിറ്റ്നസും തെളിയിക്കാൻ ഇരുവരും വിജയ് ഹസാരെ ട്രോഫി കളിക്കണമെന്നതായിരുന്നു അടുത്തിടെ വന്ന ഒരു നിബന്ധന.