കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ വളർച്ച നേടിയ ജനപ്രതിനിധിയായിരുന്നു കാനത്തിൽ ജമീല. സമീപകാലത്ത് രോഗബാധയെ തുടർന്ന് പൊതുരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നെങ്കിലും, ആരോഗ്യം മെച്ചപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം അവർ ജനങ്ങൾക്കൊപ്പം സജീവമായിരുന്നു.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചാണ് കാനത്തിൽ ജമീല കേരള നിയമസഭയിലെത്തുന്നത്. കുറ്റ്യാടിയിൽ ജനിച്ച അവർ വിവാഹശേഷം തലക്കുളത്തൂരിലാണ് താമസമുറപ്പിച്ചത്. 1995-ൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് അംഗമായി വിജയിച്ചതോടെയാണ് അവരുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അതേ വർഷം തന്നെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അവർ സജീവ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു.
