Home » Blog » Kerala » കൊച്ചിയിൽ മേയർ സ്ഥാനാർഥി ദീപ്തി മേരി വർഗീസിന് മികച്ച വിജയം
CONGRESS-1-680x450-1

കൊച്ചി കോർപ്പറേഷൻ കലൂർ സ്റ്റേഡിയം ഡിവിഷനിൽ കെപിസിസി ജനറൽ സെക്രട്ടറിയും യുഡിഎഫ് മേയർ സ്ഥാനാർഥിയുമായ ദീപ്തി മേരി വർഗീസ് വിജയിച്ചു. കൊച്ചിയിൽ യുഡിഎഫ് തരംഗമാണെന്നും, മുന്നണി വൻ വിജയം നേടി കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കുമെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.

ദീപ്തി മേരി വർഗീസ് കൗൺസിലറായിരുന്ന കറുകപ്പള്ളി, വാർഡ് പുനർനിർണയത്തിൽ ജനറൽ വാർഡ് ആയതോടെ, പുതുതായി രൂപീകരിക്കപ്പെട്ട കലൂർ സ്റ്റേഡിയം ഡിവിഷനിലേക്ക് അവർ ചുവട് മാറ്റുകയായിരുന്നു. കെ.സി.വേണുഗോപാൽ വിഭാഗത്തോടാണ് ആഭിമുഖ്യമുള്ള കെപിസിസി ജനറൽ സെക്രട്ടറിയാണ് ദീപ്തി.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവ ന്നുകൊണ്ടിരിക്കുബോൾ, കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന് വ്യക്തമായ ആധിപത്യമാണുള്ളത്. ദീപ്തി മേരി വർഗീസിനൊപ്പം മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന വി.കെ.മിനിമോളും വിജയം കൈവരിച്ചു.