Home » Top News » Kerala » കുതിച്ചുയർന്ന് വില, സ്വർണ്ണം പവന് 520 രൂപ വർധിച്ച് 95,760 രൂപയായി
1862-gold-to-go

കേരളത്തിൽ സ്വർണ്ണവില ഇന്ന് വീണ്ടും കുത്തനെ ഉയർന്നു. ഇന്ന് ഗ്രാമിന് 65 രൂപ വർധിച്ച് 11,970 രൂപയായി. ഇതോടെ, ഒരു പവൻ സ്വർണ്ണത്തിന്റെ വില 520 രൂപ ഉയർന്ന് 95,760 രൂപയിലെത്തി. വില ഉയർന്നുതന്നെ നിൽക്കുന്നത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. പണിക്കൂലിയും ജി.എസ്.ടിയും എല്ലാം ചേരുമ്പോൾ സ്വർണ്ണത്തിന്റെ വില ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കുന്നുണ്ട്.

വില ഉയരാനുള്ള കാരണം

രാജ്യാന്തര വിപണിയിലും സ്വർണ്ണവില വലിയ തോതിൽ കൂടിയിട്ടുണ്ട്. സ്വർണ്ണവില കുതിച്ചുയരുന്നതിന് പിന്നിലെ പ്രധാന കാരണം, അമേരിക്കൻ ഫെഡറൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കാൻ പോകുന്നു എന്ന സൂചനകളാണ്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക യോഗം ഡിസംബർ പത്തിനാണ് നടക്കാനിരിക്കുന്നത്. പലിശ നിരക്ക് കുറയ്ക്കുന്ന സാഹചര്യം സാമ്പത്തിക അസ്ഥിരതയുടെ സൂചനയായി കണക്കാക്കുന്ന നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിയുന്നത് ഡിമാൻഡ് വർദ്ധിപ്പിക്കുന്നു.