ആമസോൺ ബ്ലാക്ക് ഫ്രൈഡേ സെയിലിനോടനുബന്ധിച്ച് വൺപ്ലസ് സ്‌മാർട്ട്‌ഫോണുകൾക്ക് വമ്പിച്ച ഓഫറുകൾ പ്രഖ്യാപിച്ചു. വൺപ്ലസ് 15, വൺപ്ലസ് നോർഡ് 5, വൺപ്ലസ് 13ആർ, വൺപ്ലസ് 13, വൺപ്ലസ് നോർഡ് സിഇ 5, വൺപ്ലസ് 13എസ്, വൺപ്ലസ് നോർഡ് സിഇ 4, വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ് 5ജി തുടങ്ങിയ മോഡലുകൾക്ക് നിലവിൽ വിലക്കിഴിവ് ലഭിക്കുന്നുണ്ട്.
പ്രധാന മോഡലുകളുടെ ഓഫർ വില
ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 15 (പഴയ വില: ₹72,999) ഇപ്പോൾ ₹69,499-ന് ലിസ്റ്റ് ചെയ്തിരിക്കുന്നു. 7300 mAh ബാറ്ററി, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ്, 6.78 ഇഞ്ച് 165Hz അമോലെഡ് ഡിസ്‌പ്ലേ, 50MP ട്രിപ്പിൾ റിയർ ക്യാമറ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ.
മറ്റ് മോഡലുകളുടെ പുതിയ സെയിൽ വിലകൾ താഴെക്കൊടുക്കുന്നു:
വൺപ്ലസ് നോർഡ് 5: ₹34,999-ൽ നിന്ന് ₹30,249 ആയി കുറച്ചു.
വൺപ്ലസ് 13ആർ: ₹44,999-ൽ നിന്ന് ₹37,999 ആയി കുറച്ചു.
വൺപ്ലസ് 13: ₹72,999 വിലയുണ്ടായിരുന്ന ഈ മോഡൽ ₹61,999 എന്ന ഇഫക്‌ടീവ് വിലയിൽ ലഭ്യമാകും.
വൺപ്ലസ് 13എസ്: പഴയ വിലയായ ₹67,999-ൽ നിന്ന് ₹49,999 എന്ന വലിയ വിലക്കുറവിൽ ലഭ്യമാണ്.
വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ് 5ജി: ₹20,000-ൽ നിന്ന് ₹15,999-നും, വൺപ്ലസ് നോർഡ് സിഇ 4 ₹24,999-ൽ നിന്ന് ₹18,999-നും വാങ്ങാം.
വൺപ്ലസ് നോർഡ് സിഇ 5: ₹24,999-ൽ നിന്ന് ₹23,249 ആയി കുറഞ്ഞു.
ബാങ്ക്, എക്‌സ്‌ചേഞ്ച് കിഴിവുകൾ
ആമസോൺ ലിസ്റ്റിംഗ് വിലകൾക്ക് പുറമെ, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ 10 ശതമാനം വരെ അധിക ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ, ആമസോൺ-പേ ഓഫറുകളും, ഐസിഐസിഐ ആമസോൺ പേ ക്രെഡിറ്റ് കാർഡ് കിഴിവുകളും ലഭ്യമാണ്. എക്‌സ്‌ചേഞ്ച് സൗകര്യം ഉപയോഗിക്കുന്നവർക്ക് പുതിയ ഫോൺ ഇതിലും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.
