Home » Top News » Kerala » കാരണം ‘ക്യാപ്ച്ചർ മയോപതി’; പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്ത സംഭവത്തിൽ റിപ്പോർട്ട്‌ പുറത്ത്
deer-680x450.jpg

തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്തുവന്നു. തെരുവുനായ കൂട്ടിൽ കടന്ന് ആക്രമിച്ചതിനെത്തുടർന്ന് മൂന്ന് മാനുകൾ ചത്തപ്പോൾ, ബാക്കിയുള്ളവ ഭയം മൂലമുണ്ടാകുന്ന ‘ക്യാപ്ച്ചർ മയോപതി’ എന്ന അവസ്ഥയെ തുടർന്നാണ് ജീവൻ വെടിഞ്ഞതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. നായയുടെ ആക്രമണത്തിൽ ഭയപ്പെട്ട മറ്റ് മാനുകൾ സമ്മർദ്ദം കാരണം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

മാൻകൂടിന്റെ വലയിലെ ദ്വാരത്തിലൂടെയാണ് തെരുവുനായ അകത്ത് കടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും, കൂടുകളുടെ സുരക്ഷാ പരിശോധന വീണ്ടും നടത്താൻ ഉന്നതതല യോഗത്തിൽ ധാരണയായി. ഇന്നലെ പുലർച്ചെയാണ് പത്ത് മാനുകളെ ചത്തനിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് സുവോളജിക്കൽ പാർക്കിൽ അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തുകയും വനം വകുപ്പിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *