കേരളസര്‍ക്കാര്‍ കുടുംബശ്രി വഴി നടപ്പാക്കുന്ന കഫേ കുടുംബശ്രി പ്രീമിയം റെസ്റ്റോറന്റിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഇന്ന് (ഒക്ടോബര്‍ 23) നിര്‍വഹിക്കും. പന്തലാംപാടം വഴിയോര വിശ്രമ കേന്ദ്രത്തില്‍ വൈകിട്ട് 6.30ന് നടക്കുന്ന പരിപാടിയില്‍ പി.പി സുമോദ് എംഎല്‍എ അധ്യക്ഷനാകും.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ മുഖ്യാതിഥിയാകും.
സ്വാദിഷ്ടമായതും മായം കലരാത്തതുമായ ഭക്ഷണമാണ് ഈ പദ്ധതിയിലൂടെ കുടുംബശ്രി ഉറപ്പ് നല്‍കുന്നത്. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളെ കൂടാതെ ചൈനീസ് അറബിക് ഉത്തരേന്ത്യന്‍ ശൈലിയിലുള്ള ഭക്ഷണങ്ങളും ലഘുപാനിയങ്ങളും ലഭിക്കും. കാന്റിന്, കാറ്ററിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച വനിതാ സംരംഭകരുടെ നേതൃത്വത്തിലാണ് പ്രീമിയം കഫേ റെസ്റ്ററന്റുകളുടെ പ്രവര്‍ത്തനം. പാചകം, ഭക്ഷണ വിതരണം,ബില്ലിങ്ങ്, ക്ളീനിങ്ങ് തുടങ്ങിയവയെല്ലാം വനിതകളാണ് നിര്‍വഹിക്കുക.
