ഹെല്‍ത്ത്ലൈന്‍ സുരക്ഷ പ്രോജക്ട് കണ്ണൂര്‍, സി.വൈ.ഡി.എ പൂനെ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ മെഗാ കമ്മ്യൂണിറ്റി ഇവന്റ് ‘ഒപ്പം’ കുടുംബ കോടതി ജഡ്ജ് ആര്‍.എല്‍ ബൈജു ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത്‌ലൈന്‍ ഡയറക്ടര്‍ മോഹനന്‍ മാങ്ങാട് അധ്യക്ഷനായി.
പ്രൊജക്ട് മോണിറ്ററിംഗ് ഓഫീസര്‍ കെ രേഷ്മ, ഔട്ട്റീച്ച് വര്‍ക്കര്‍ വി പ്രജീഷ്, കെ ഐശ്വര്യ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ലോക എയ്ഡ്‌സ്ദിന വാരാചരണത്തിന്റെ ഭാഗമായുള്ള ‘പ്രതിസന്ധികളെ അതിജീവിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്’ എന്ന ആപ്തവാക്യത്തിന്റെ പ്രകാശനവും പരിപാടിയില്‍ നടന്നു. തുടര്‍ന്ന് ബോധവല്‍ക്കരണ ക്ലാസും കോഴിക്കോട് സിദ്ധി സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ നൃത്തനൃത്യങ്ങളും അരങ്ങേറി.
ജില്ലാ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, സി.വൈ.ഡി.എ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ സന്ധ്യ ബാസ്റ്റി, ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് വൈഗ സുബ്രഹ്മണ്യം, സിനിമാതാരം സഞ്ജന ചന്ദ്രന്‍, ഹെല്‍ത്ത്ലൈന്‍ പ്രോജക്ട് മാനേജര്‍ സി.പി വരുണ്‍കുമാര്‍, ഹെല്‍ത്ത്ലൈന്‍ സുരക്ഷ പ്രോജക്ട് ഡി.ഐ.സി പ്രസിഡന്റ് സുകന്യ ടീച്ചര്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
