hero-extreme-680x450.jpg

ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ എക്സ്ട്രീം 125ആർ മോഡലിന്റെ പുതിയ ടോപ്പ് എൻഡ് വേരിയൻ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 125 സിസി വിഭാഗത്തിൽ ആദ്യമായി ഡ്യുവൽ ചാനൽ എ.ബി.എസ് സവിശേഷതയുമായി എത്തുന്ന ഈ മോഡലിൻ്റെ എക്സ് ഷോറൂം വില 1.04 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

സവിശേഷതകളും മാറ്റങ്ങളും

സുരക്ഷാ ക്രമീകരണങ്ങളിലാണ് പുതിയ എക്സ്ട്രീം 125ആർ ഡ്യുവൽ ചാനൽ എബിഎസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സുരക്ഷാ ഫീച്ചറുകൾ: 125 സിസി വിഭാഗത്തിൽ ആദ്യമായി ഡ്യുവൽ ചാനൽ എബിഎസും ഡ്യുവൽ ഡിസ്കുകളും ഈ ടോപ്പ് എൻഡ് വകഭേദത്തിന്റെ സവിശേഷതയാണ്.

റൈഡിംഗ് സഹായം: റൈഡ് ബൈ വയർ ത്രോട്ടിൽ, ക്രൂയിസ് കൺട്രോൾ, റൈഡിംഗ് മോഡുകൾ (പവർ, റോഡ്, ഇക്കോ) എന്നിവ ഫീച്ചറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിസ്‌പ്ലേ: ഗ്ലാമർ എക്സിൽ നൽകിയിട്ടുള്ള 4.2 ഇഞ്ച് എൽസിഡി തന്നെയാണ് എക്സ്ട്രീം 125ആറിലും നൽകിയിട്ടുള്ളത്.

സസ്‌പെൻഷൻ: മുന്നിൽ ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കും പിന്നിൽ മോണോഷോക്കും സസ്‌പെൻഷൻ ചുമതലകൾ നിർവഹിക്കുന്നു.

ഡിസൈൻ: രൂപത്തിലും എഞ്ചിനിലും വലിയ മാറ്റങ്ങളില്ലെങ്കിലും, പുതിയ പെയിൻ്റ് സ്കീമും ഗ്രാഫിക്സും വാഹനം വേറിട്ടു നിർത്തുന്നു. ചുവപ്പ്, വെള്ളി, പച്ച നിറങ്ങൾക്കൊപ്പം കറുപ്പും ചേർത്തുള്ള ഡ്യുവൽ ടോൺ കളർടോൺ ആണ് പുതിയതായി എത്തിയിരിക്കുന്നത്.

എഞ്ചിൻ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളിൽ മാറ്റങ്ങളില്ലാതെയാണ് കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ചേർത്തുള്ള പുതിയ പതിപ്പിനെ ഹീറോ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *