എസ്.എസ്. രാജമൗലി ഒരുക്കുന്ന വരാനിരിക്കുന്ന ആക്ഷൻ അഡ്വഞ്ചർ ഡ്രാമയായ “വാരണാസി”യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടതിന് പിന്നാലെ, ഭാര്യയും ചിത്രത്തിലെ പ്രധാന താരവുമായ പ്രിയങ്ക ചോപ്രയ്ക്ക് ആശംസകളുമായി ഹോളിവുഡ് നടനും ഗായകനുമായ നിക്ക് ജോനാസ് എത്തി. ചിത്രം തീർച്ചയായും ‘അവിശ്വസനീയമായിരിക്കും’ എന്ന് പ്രഖ്യാപിച്ച നിക്ക്, പ്രിയങ്കയുടെ ടൈറ്റിൽ റിലീസിനായുള്ള മനം കവരുന്ന ലുക്കിനെ പ്രശംസിക്കാനും മറന്നില്ല. ആഗോള ശ്രദ്ധയാകർഷിച്ച ഈ ചിത്രത്തിൻ്റെ പ്രാരംഭ ചടങ്ങുകൾ ഹൈദരാബാദിലാണ് നടന്നത്. സോഷ്യൽ മീഡിയ സ്റ്റോറികളിലൂടെയാണ് നിക്ക് ജോനാസ് തൻ്റെ ആവേശം പങ്കുവെച്ചത്.
വാരണാസി
ബാഹുബലി’, ‘ആർ.ആർ.ആർ’ പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ പ്രൗഢി ലോകോത്തര തലത്തിൽ എത്തിച്ച അതുല്യ സംവിധായകനാണ് എസ്.എസ്. രാജമൗലി. അദ്ദേഹത്തിൻ്റെ സംവിധാനത്തിൽ അടുത്തൊരു ചിത്രം വരുന്നു എന്ന വാർത്ത ആരാധകരെ വലിയ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘വാരണാസി’. സിനിമയുടെ ടീസർ ട്രെയിലർ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. വി.എഫ്.എക്സ് മികവിൽ സമ്പന്നമായ ഒരു ദൃശ്യവിസ്മയമാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്.
ചിത്രത്തിൻ്റെ പ്രധാന ആകർഷണം അതിലെ അഭിനേതാക്കളുടെ നിരയും സാങ്കേതിക തികവുമാണ്.
സൂപ്പർസ്റ്റാർ മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിൽ മലയാളത്തിൻ്റെ സ്വന്തം പൃഥ്വിരാജ് സുകുമാരനുംബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടീസർ നൽകുന്ന സൂചനകൾ പ്രകാരം, ‘വാരണാസി’ വി.എഫ്.എക്സ് മികവിൽ സമ്പന്നമായ ഒരു ചിത്രമായിരിക്കും.
