Home » Top News » Kerala » അയ്യേ എന്തൊരു ക്രിഞ്ച്; തമന്നയ്‌ക്കൊപ്പമുള്ള സൽമാന്റെ ഡാന്‍സിന് വിമർശനം
Screenshot_20251117_091054

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ ദബാങ് ടൂർ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. ദോഹയിൽ നടന്ന പരിപാടിയുടെ വീഡിയോ ക്ലിപ്പുകൾ ഇന്റർനെറ്റിൽ വൈറലാണ്. തന്റെ ഐക്കോണിക് ഗാനങ്ങൾക്കൊപ്പം സൽമാൻ നടത്തിയ സോളോ പ്രകടനങ്ങൾ ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കിയപ്പോൾ, തമന്ന ഭാട്ടിയയ്‌ക്കൊപ്പമുള്ള നടന്റെ നൃത്തം വിമർശനങ്ങള്‍ ക്ഷണിച്ചുവരുത്തി.

‘ടൈഗർ സിന്ദാ ഹെ’ എന്ന ഹിറ്റ് ചിത്രത്തിലെ ദിൽ ദിയാൻ ഗല്ലാൻ എന്ന ഗാനത്തിനാണ് തമന്നയ്‌ക്കൊപ്പം സൽമാൻ ചുവടുവച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്റർനെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രണയ ഭാവത്തോടെയുള്ള നടന്റെ പ്രകടനം അരോചകമായിരുന്നു എന്നാണ് റെഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ പലരും അഭിപ്രായപ്പെടുന്നത്.

ഈ വീഡിയോ പങ്കുവച്ചുകൊണ്ടുള്ള ഒരു റെഡ്ഡിറ്റ് ത്രെഡ് ഇപ്പോൾ വൈറലാണ്. ‘വിചിത്രമായി തോന്നുന്നു’ എന്നാണ് ഈ ത്രഡിനോട് പ്രതികരിച്ച് ഒരാള്‍ കുറിച്ചത്. ‘നാണക്കേട്’ എന്നും ‘ക്രിഞ്ച് പ്രോ മാക്സ്’ എന്നും അഭിപ്രായപ്പെട്ടവരുണ്ട്

Leave a Reply

Your email address will not be published. Required fields are marked *