പത്തനംതിട്ട ജില്ലയിലെ യു.ഡി.എഫിലും കോൺഗ്രസിലും സീറ്റ് ധാരണയെ ചൊല്ലിയുള്ള തർക്കം രൂക്ഷമായി. ജില്ലാ പഞ്ചായത്തിൽ അധിക സീറ്റുകൾ വേണമെന്ന കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന്റെ ആവശ്യമാണ് ഭിന്നതയ്ക്ക് കാരണമായത്. ജോസഫ് വിഭാഗത്തിന് സീറ്റ് നൽകേണ്ടതില്ല എന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് കൂടി വന്നതോടെ യു.ഡി.എഫിലെ തമ്മിലടി രൂക്ഷമായിരിക്കുകയാണ്.
ഇതിനുപുറമെ, സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലും പ്രശ്നങ്ങളുണ്ട്. മൈലപ്ര പഞ്ചായത്തിൽ ഡി.സി.സി. പ്രസിഡന്റിനെതിരെ ഐ.എൻ.ടി.യു.സി. നേതാക്കൾ രംഗത്തെത്തുകയും അടൂർ നഗരസഭയിലും കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്.
