Home » Top News » Kerala » അടിച്ചേൽപ്പിക്കുന്ന രീതിയോട് യോജിക്കില്ല”; എസ്ഐആറിൽ ആശങ്ക അറിയിച്ച് രാഷ്‌ട്രീയ പാർട്ടികൾ
voter-table-680x450.jpg

സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ആശങ്ക അറിയിച്ച് രാഷ്ട്രീയ പാർട്ടികൾ. മാനുഷിക പരിഗണന നൽകാതെ അടിച്ചേൽപ്പിക്കുന്ന രീതിയോട് യോജിക്കാനാകില്ലെന്ന് സിപിഐഎം വ്യക്തമാക്കി.

ഒരു മാസത്തേക്ക് നടപടികൾ നീട്ടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സർവീസ് സംഘടനകളെ ഉപയോഗിച്ച് എസ്ഐആർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ച ആശങ്കകളിൽ നടപടി ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉറപ്പ് നൽകി.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിലാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എസ്ഐആർ നടപടികളെ രൂക്ഷമായി വിമർശിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ എസ്ഐആർ നീട്ടി വെക്കണമെന്നാണ് നിലപാടെങ്കിലും വോട്ടർ പട്ടികാ പരിഷ്കരണം സർവീസ് സംഘടനകളെ ഉപയോഗിച്ച് അട്ടിമറിക്കാനാണ് ശ്രമമെന്ന് ബിജെപി ആരോപിച്ചു. അർഹരായവരെല്ലാം കരട് വോട്ടർ പട്ടികയിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *