Your Image Description Your Image Description

ഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത തുടരുന്നു. ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ സൈനിക വിഭാഗങ്ങള്‍ സജ്ജമായിരിക്കുമ്പോള്‍ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിക്കടുത്തുള്ള പല ജില്ലകളിലെയും സംസ്ഥാന പൊലീസ് സേനകളിലെ ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും അവധി റദ്ദാക്കി ജോലികളില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്

ജമ്മു & കശ്മീര്‍: ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജാഗ്രതാ നടപടികളുടെ ഭാഗമായി ജമ്മു കശ്മീരിലെ എല്ലാ സ്‌കൂളുകളും കോളേജുകളും സര്‍വകലാശാലകളും രണ്ട് ദിവസം കൂടി അടച്ചിടും. ജമ്മു കശ്മീര്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

പഞ്ചാബ്: എല്ലാ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും അടുത്ത മൂന്ന് ദിവസത്തേക്ക് അവധി നല്‍കി. പഞ്ചാബ് സര്‍വകലാശാല മേയ് 9, 10, 12 തീയ്യതികളിലെ പരീക്ഷകള്‍ മാറ്റി. അതിര്‍ത്തി ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കി.

ഹരിയാന: പഞ്ച്കുലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളി, ശനി ദിവസങ്ങളില്‍ അവധി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംസ്ഥാന പൊലീസ് സേനയിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ അവധികളും റദ്ദാക്കിയിട്ടുണ്ട്.

രാജസ്ഥാന്‍: സര്‍ക്കാര്‍ ജീവനക്കാരുടെയും അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം ചുമതലകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കിയിട്ടുണ്ട്. അതിര്‍ത്തിയുമായി ചേര്‍ന്നുള്ള അഞ്ച് ജില്ലകളില്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts