Your Image Description Your Image Description

പിന്തുണ അവസാനിപ്പിക്കാനൊരുങ്ങി വിൻഡോസ് 10 സോഫ്റ്റ്‌വെയർ. ഒക്ടോബറോടെ പിന്തുണ അവസാനിപ്പിക്കുമെന്നാണ് മൈക്രോസോഫ്റ്റ് സൂചന നൽക്കുന്നത്. പിന്തുണ അവസാനിച്ചതിന് ശേഷം, വിൻഡോസ് 10 ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾക്ക് പുതിയ വൈറസുകൾ, മാൽവെയർ, മറ്റ് സൈബർ ആക്രമണങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ കഴിയില്ല. ഇത് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾക്ക് ഭീഷണിയാകും. വിന്‍ഡോസ് 10 ന്റെ പിന്തുണ അവസാനിപ്പിക്കുന്നുവെന്നത് കൊണ്ട് അവ പ്രവര്‍ത്തിക്കുന്ന പിസികളുടെ പ്രവര്‍ത്തനത്തിന് പ്രശ്നമുണ്ടാകണമെന്നില്ല. എന്നാല്‍ സുരക്ഷ അപ്‌ഡേറ്റുകള്‍ ഇല്ലാതെ സിസ്റ്റം ഉപയോഗിക്കുന്നത് വൈറസുകള്‍, മാല്‍വെയര്‍, മറ്റ് സൈബര്‍ ഭീഷണികള്‍ക്ക് കാരണമായേക്കാം.

മൈക്രോസോഫ്റ്റ് അവരുടെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് 11-ലേക്ക് ഉപയോക്താക്കളെ മാറ്റുന്നതിനാണ് ഈ നീക്കം. വിൻഡോസ് 11 കൂടുതൽ സുരക്ഷാ ഫീച്ചറുകളും ആധുനിക സാങ്കേതികവിദ്യകളും ഉൾക്കൊള്ളുന്നുണ്ട്.

ഇനി എന്ത് ചെയ്യണം?

നിങ്ങൾക്ക് സുരക്ഷിതമായി കമ്പ്യൂട്ടർ ഉപയോഗിക്കണമെങ്കിൽ, വിൻഡോസ് 11-ലേക്ക് മാറുന്നതാണ് ഉചിതം. നിങ്ങളുടെ കമ്പ്യൂട്ടർ വിൻഡോസ് 11-ലേക്ക് മാറ്റാൻ യോഗ്യമാണോ എന്ന് പരിശോധിക്കാൻ മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Related Posts