Your Image Description Your Image Description

 ബാങ്കിങ് മേഖലയിലെ സുരക്ഷ ശക്തമാക്കുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും കർശന നടപടികളുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ നിർബന്ധമായും പുതുക്കണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ബാങ്ക് രാജ്യത്തെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും നിർദേശം നൽകി.

കള്ളപ്പണം വെളുപ്പിക്കൽ, ഭീകര പ്രവർത്തനങ്ങൾക്ക് ധന സഹായം എന്നിവ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ. ഓരോ ഉപഭോക്താവിന്റെയും അക്കൗണ്ട് വിവരങ്ങൾ നിരീക്ഷണ വിധേയമാ ക്കുകയും നിർദ്ദിഷ്‌ട സമയത്തിനകം പുതുക്കുകയും ചെയ്യാതിരുന്നാൽ, ബന്ധപ്പെട്ട അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കണമെന്നും സെൻട്രൽ ബാങ്ക് അയച്ച നിർദേശത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts