Your Image Description Your Image Description

മാരുതി സുസുക്കി, ഫ്രോങ്ക്‌സിനെ പുതിയ ഹൈബ്രിഡ് രൂപത്തിൽ പുറത്തിറക്കാൻ പോകുകയാണ്. അടുത്തിടെയായി, ഈ കാറിന്റെ പ്രൊഡക്ഷൻ-സ്‌പെക്ക് മോഡൽ റോഡുകളിൽ യാതൊരു മറയും കൂടാതെ പരീക്ഷണം നടത്തുന്നത് കണ്ടത് വാഹനപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ പരീക്ഷണയോട്ടം വാഹനത്തിന്റെ ലോഞ്ച് അടുത്തെത്തിയെന്നതിന്റെ സൂചന നൽകുന്നു.

പുതിയ ഫ്രോങ്ക്‌സിൽ സൂപ്പർ എനെ-ചാർജ് 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വാഹനത്തിന്റെ എഞ്ചിന് അധിക പിന്തുണ നൽകി മൈലേജ് വർദ്ധിപ്പിക്കാൻ സഹായിക്കും. 1.0 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിനുകൾക്കൊപ്പമായിരിക്കും ഈ ഹൈബ്രിഡ് സംവിധാനം വരുന്നത്.

മാരുതി സുസൂക്കിയുടെ പുതിയ ഫ്രോങ്ക്‌സ് ഹൈബ്രിഡ് മോഡലിന്റെ പരീക്ഷണയോട്ടം വാഹനലോകത്തെ അദ്ഭുതപ്പെടുത്തുന്ന ചില ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് വാഹനത്തിന്റെ മേൽക്കൂരയിൽ ഘടിപ്പിച്ച ലിഡാർ (LIDAR) സെൻസറാണ്.

ലിഡാർ സെൻസറും സുരക്ഷാ സവിശേഷതകളും

സാധാരണയായി, അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സാങ്കേതികവിദ്യക്ക് വേണ്ടി മാപ്പിങ് നടത്താൻ ലിഡാർ സെൻസറുകൾ ഉപയോഗിക്കാറുണ്ട്. അതിനാൽ, ഫ്രോങ്ക്‌സ് ഹൈബ്രിഡിൽ ലെവൽ 2 അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഫീച്ചറുകൾ നൽകുമെന്നാണ് വാഹനലോകം പ്രതീക്ഷിക്കുന്നത്.

ഈ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയാൽ, പുതിയ ഫ്രോങ്ക്‌സിന് താഴെ പറയുന്ന സുരക്ഷാ സംവിധാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ: മുന്നിലുള്ള വാഹനത്തിന്റെ വേഗതക്കനുസരിച്ച് കാറിന്റെ വേഗത ക്രമീകരിക്കുന്നു.

ലെയ്ൻ കീപ്പ് അസിസ്റ്റ്: വാഹനം ഡ്രൈവിങ് ലെയ്‌നിൽ നിന്ന് പുറത്തുപോകാതെ സഹായിക്കുന്നു.

ഓട്ടോ എമർജൻസി ബ്രേക്കിങ്: അപകടസാധ്യത മുന്നിൽ കണ്ട് ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യുന്നു.

Related Posts