Your Image Description Your Image Description

ഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരായ പരാജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ, മുൻ പാക് പേസർ മുഹമ്മദ് ആമിർ ടീമിന് പിന്തുണയുമായി രംഗത്തെത്തി.

ഇന്ത്യയോടേറ്റ തോൽവിക്ക് ശേഷം പാകിസ്ഥാന്റെ മുൻ താരങ്ങൾ ഉൾപ്പെടെ സൽമാൻ അലി ആഗയുടെയും സംഘത്തിൻ്റെയും പ്രകടനത്തെ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ടീമിനെ പിന്തുണച്ചും, വിമർശകരുടെ കടുത്ത നിലപാടുകളെ ചോദ്യം ചെയ്തും ആമിർ രംഗത്തെത്തിയത്.

‘ചിലർ അവരുടേതായ അജണ്ടകൾ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. അവർ ടീമിലെ കളിക്കാരെ തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്യുകയാണ്. എന്തുകൊണ്ടാണ് ഈ കളിക്കാരൻ ടീമിലുള്ളത്? അവൻ എങ്ങനെയാണ് ആ കളിക്കാരനുമായി മത്സരിക്കുന്നത്? യുവതാരങ്ങളെ വിമർശിക്കാൻ വേണ്ടി മാത്രം പാകിസ്ഥാൻ ഒരു മത്സരത്തിൽ‌ തോൽക്കാൻ അവർ കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നുന്നു,”ആമിർ പറഞ്ഞു.

അസം, മുഹമ്മദ് റിസ്വാൻ തുടങ്ങിയ താരങ്ങളെ ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെടുത്താതിരുന്നത് വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് മുഹമ്മദ് ആമിർ അഭിപ്രായം പങ്കുവെച്ചത്. പരിചയസമ്പന്നരായ കളിക്കാർക്ക് നേട്ടമുണ്ടാക്കാനാവാത്ത സാഹചര്യത്തിൽ, യുവതാരങ്ങൾക്ക് കൂടുതൽ പിന്തുണയും അവസരവും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Posts