Your Image Description Your Image Description

കംബോഡിയൻ സൈന്യം അടുത്ത വർഷം സിവിലിയന്മാരെ നിർബന്ധിത സൈനിക സേവനത്തിലേക്ക് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഹാൻ മാനെറ്റ് . തായ്‌ലൻഡുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളാണ് ദീർഘകാലമായി മുടങ്ങി കിടക്കുന്ന നിർബന്ധിത നിയമന നിയമം സജീവമാക്കാനുള്ള കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

18 നും 30 നും ഇടയിൽ പ്രായമുള്ള എല്ലാ കംബോഡിയക്കാരും 18 മാസം സൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു നിയമം കംബോഡിയയുടെ പാർലമെന്റ് 2006 ൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. രണ്ട് പതിറ്റാണ്ട് മുമ്പ് പാസാക്കിയ നിയമനിർമ്മാണത്തിൽ പറഞ്ഞിരിക്കുന്ന 18 മാസത്തെ സേവന കാലയളവ് 24 മാസമായി നീട്ടുമെന്ന് ഹൺ മാനെറ്റ് പറഞ്ഞു. “നമ്മുടെ ദേശീയ പ്രതിരോധം, നമ്മുടെ സൈന്യത്തെ കെട്ടിപ്പടുക്കുക എന്നത് ആരുടെയും പ്രദേശം ആക്രമിക്കുക എന്നതല്ല, മറിച്ച് നമ്മുടെ പ്രദേശം സംരക്ഷിക്കുക എന്നതാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts