Your Image Description Your Image Description

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപ്പിടിച്ചു. പാലക്കാട്-കോഴിക്കോട് റൂട്ടിലോടുന്ന ബസിനാണ് തീപ്പിടിച്ചത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. ബസിൽ പുക ഉയര്‍ന്ന ഉടന്‍ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല. കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജങ്ഷന് സമീപം കൊളത്തൂരില്‍വെച്ചാണ് ബസിന് തീപ്പിടിച്ചത്. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൻ്റെ ‌ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Related Posts