Your Image Description Your Image Description

മരുതൂർ ഗവ. എൽ പി സ്കൂളിൽ ഒരുക്കിയ വർണ്ണക്കൂടാരത്തിൻ്റെയും നവീകരിച്ച ക്ലാസ് മുറിയുടെയും പുതുതായി നിർമ്മിച്ച ശുചിമുറികളുടെയും ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.

സർവ്വ ശിക്ഷ കേരളയുടെ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് വർണ്ണക്കൂടാരം ഒരുക്കിയത്. കുരുന്നുകൾക്ക് കണ്ടും കേട്ടും അറിഞ്ഞും വളരാനായി പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകർഷകവുമാക്കുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് വർണ്ണക്കൂടാരത്തിലൂടെ ലക്ഷ്യമിടുന്നത്.

കൊയിലാണ്ടി നഗരസഭ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിലാണ് സ്കൂൾ നവീകരണം. രണ്ട് ലക്ഷം രൂപ ചെലവിലാണ് ശുചിമുറി നിർമ്മാണം.

വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ ഇന്ദിര ടീച്ചർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ നിജില പറവക്കൊടി, കൗൺസിലർമാരായ എം പ്രമോദ്, ജമാൽ മാസ്റ്റർ, ആർ കെ കുമാരൻ, ഹെഡ്മിസ്ട്രസ് നഫീസ ടീച്ചർ, സിആർസി കോർഡിനേറ്റർ കെ ഇ അഷ്റഫ്, പിടിഎ പ്രസിഡൻ്റ് പത്മേഷ്, എംപിടിഎ ചെയർപേഴ്സൻ സനില, വിവിധ സംഘടന, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts