Your Image Description Your Image Description

ന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പകരച്ചുങ്കത്തിന്റെ ഇരയാകുന്നുണ്ടെങ്കില്‍ ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് അമേരിക്ക-ചൈന വ്യാപാര ബന്ധത്തെയാണ്. പകരച്ചുങ്കം വാഹനമേഖലയിലുണ്ടാക്കുന്ന ആഘാതത്തിന്റെ ഇരയായിരിക്കുകയാണ് അമേരിക്കൻ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. ഫോര്‍ഡ് അമേരിക്കയില്‍ നിര്‍മിച്ച് ചൈനയിലേക്ക് എത്തിച്ചിരുന്ന എസ്‌യുവികള്‍, സ്‌പോര്‍ട്‌സ് കാറുകള്‍, ലൈഫ് സ്റ്റൈല്‍ ട്രക്കുകള്‍ തുടങ്ങിയവയുടെ കയറ്റുമതിയാണ് ഉയര്‍ന്ന തീരുവയുടെ സാഹചര്യത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും മത്സരിച്ച് പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ അമേരിക്കന്‍ വാഹനങ്ങള്‍ ചൈനയില്‍ എത്തിക്കാന്‍ 150 ശതമാനം നികുതിയടക്കേണ്ട സാഹചര്യമാണുള്ളത്.

ഇത് കണക്കിലെടുത്താണ് ഫോര്‍ഡ് അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി നിര്‍ത്തിയിരിക്കുന്നത്. ഫോര്‍ഡ് അമേരിക്കയില്‍ നിര്‍മിച്ചിരിക്കുന്ന എഫ് 150 റാപ്റ്റര്‍, മസ്താങ്, ബ്രോങ്കോ എസ്‌യുവി, ലിങ്കണ്‍ നാവിഗേറ്റര്‍ തുടങ്ങിയ വാഹനങ്ങളാണ് അമേരിക്കയിൽ നിന്ന് ചൈനയിലേക്ക് അയയ്ക്കുന്നത് നിര്‍ത്തിയിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ വാഹനങ്ങളുടെ കയറ്റുമതി നിര്‍ത്തിയെങ്കിലും ഫോര്‍ഡ് അമേരിക്കയില്‍ നിര്‍മിക്കുന്ന എന്‍ജിനുകളും ഗിയര്‍ബോക്‌സുകളും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ ചൈനയില്‍ നിര്‍മിക്കുന്ന ലിങ്കണ്‍ നോട്ടിലസ് വാഹനം അമേരിക്കയിലേക്കും കയറ്റുമതി ചെയ്‌തേക്കും.

അമേരിക്കയും ചൈനയും മത്സരിച്ച് താരിഫുകള്‍ പ്രഖ്യാപിക്കുന്ന വാഹന നിര്‍മാതാക്കളുടെ ലാഭത്തെയും വില്‍പ്പനയേയും അത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. തീരുവ യുദ്ധം വലിയ ആഘാതമേല്‍പ്പിക്കാത്ത വാഹന നിര്‍മാതാക്കളില്‍ ഒന്നാണ് അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡ്. കാരണം, ഫോര്‍ഡിന്റെ പ്രധാന വിപണികളില്‍ ഒന്ന് അമേരിക്ക തന്നെയാണ്. കൂടാതെ ഫോര്‍ഡ് അമേരിക്കൻ വിപണികളില്‍ എത്തിക്കുന്ന കാറുകളില്‍ 80 ശതമാനവും പൂര്‍ണമായും പ്രദേശികമായി നിര്‍മിക്കുന്നവയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts