Your Image Description Your Image Description

പോത്തന്‍കോട്: മംഗലപുരത്ത് നിര്‍മാണം നടക്കുന്ന റോഡില്‍ ടാറിംഗ് മെഷീനില്‍ ഇടിച്ച് ലോറി മറിഞ്ഞു. പോത്തന്‍കോട് കരൂര്‍ കൊച്ചുവിളക്കടയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാറിംഗ് മെഷീനില്‍ ഇടിച്ച് ലോറി മറിയുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കോഴി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടസമയം ലോറിയില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി റോഡിന് കുറുകെ മറിഞ്ഞതിനാല്‍ പോത്തന്‍കോട് മംഗലപുരം റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. പോത്തന്‍കോട് പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

Related Posts