Your Image Description Your Image Description

മീ​റ​റ്റ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ക​ഷ്ണ​ങ്ങ​ളാ​ക്കി വീ​പ്പ​യ്ക്കു​ള്ളി​ലാ​ക്കി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഭാ​ര്യ മു​സ്‌​കാ​ൻ റ​സ്‌​തോ​ഗി ഗ​ർ​ഭി​ണി​.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​സ്കാ​നെ സ്കാ​നിം​ഗി​നു വി​ധേ​യ​യാ​ക്കി​യ​ത്. മു​സ്കാ​ൻ ഗ​ർ​ഭം ധ​രി​ച്ചി​ട്ട് ആ​റാ​ഴ്ച പി​ന്നി​ട്ടെ​ന്നാ​ണ് സ്കാ​നിം​ഗി​ൽ വ്യ​ക്ത​മാ​യ​ത്. ഗ​ർ​ഭി​ണി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്ര​തി​ക്ക് ജ​യി​ലി​ൽ പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ൽ​കു​മെ​ന്ന് ജ​യി​ൽ സൂ​പ്ര​ണ്ട്.

നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഭ​ർ​ത്താ​വ് സൗ​ര​ഭ് ര​ജ്പു​തി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​ച്ച് 19നാ​ണ് മു​സ്‌​കാ​ൻ റ​സ്‌​തോ​ഗി​യും കാ​മു​ക​ൻ സാ​ഹി​ൽ ശു​ക്ല​യും അ​റ​സ്റ്റി​ലാ​യ​ത്. സൗ​ര​ഭി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം നാ​ല് ക​ഷ​ണ​ങ്ങ​ളാ​ക്കി വീ​പ്പ​യി​ൽ ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts