Your Image Description Your Image Description

പാലോട്: തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. സ്‌കൂളിൽ വച്ചുണ്ടായ വാക്ക് തർക്കം ഒടുവിൽ മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാർഥിയെ പ്ലസ് വൺ വിദ്യാർഥികൾ വീട്ടിൽക്കയറി ആക്രമിച്ചു. പാലോട് ഇളവട്ടം സ്വദേശി ബാദുഷയുടെ മകൻ ആസിഫിനാണ് മർദ്ദനമേറ്റത്. ആസിഫിന്റെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആസിഫിന്റെ തല വിദ്യാർത്ഥികൾ ഇടിവള ഉപയോഗിച്ച് ഇടിച്ച് പരിക്കേൽപ്പിച്ചു. സ്‌കൂളിൽ വച്ചുണ്ടായ വഴക്കിന്റെ തുടർച്ചയായിരുന്നു ആക്രമണം എന്ന് ആസിഫ് പറയുന്നു. വഴിക്കിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റ ആസിഫിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

Related Posts