Your Image Description Your Image Description

ചാലക്കുടി ഭാഗത്ത് നിന്നും വരുന്ന സൂപ്പർ ഡീലക്സ് അടക്കം പുതുക്കാട് സ്റ്റോപ്പുള്ള മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളും പുതുക്കാട് ജംഗ്ഷനിൽ നിന്നും സർവീസ് റോഡിൽ കയറി സ്റ്റാൻ്റിന് മുമ്പിലെ ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണമെന്ന് കർശന നിർദേശം നൽകിയതായി തൃശൂർ കെ.എസ്.ആർ.ടി.സി അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു .

ബസുകൾ ഹൈവേയിൽ അപകടകരമായി നിർത്തി യാത്രക്കാരെ ഇറക്കി വിടുന്നുവെന്ന പരാതിയിൽ കെ കെ രാമചന്ദ്രൻ എം.എൽ.എ കെ.എസ്.ആർ.ടി.സി അധികൃതരുമായി നടത്തിയ ചർച്ചയുടെ ഫലമായാണ് കേരളത്തിലെ എല്ലാ യൂണിറ്റ് മേധാവികൾക്കും വകുപ്പ് കർശന നിർദേശം നൽകിയത്. ഇത് ലംഘിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും കണ്ടക്ടർമാർക്കും എതിരെ നടപടിയെടുക്കും.

ബസ് സ്റ്റോപ്പിനു സമീപം അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്നും ബസുകൾക്ക് നിർത്തി സുഗമമായി ആളെ കയറ്റുന്നതിനു സംവിധാനം ഒരുക്കണമെന്നും കെ.കെ രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു.

Related Posts