Your Image Description Your Image Description

. ഓമല്ലൂരിലെ സംഘര്‍ഷത്തില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ഒരു ബിജെപി പ്രവര്‍ത്തകനും മറ്റൊരു സിപിഎം പ്രവര്‍ത്തകനും മര്‍ദനമേറ്റു. സംഭവത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകനെയും ഒരു സിപിഎം പ്രവര്‍ത്തകനെയും പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. 2 സിപിഎം പ്രവര്‍ത്തകര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓമല്ലൂര്‍ പറയനാലി തുണ്ടില്‍ മേലേതില്‍ ടി.അരുണ്‍, തുണ്ടിയില്‍ വടക്കേതില്‍ എം.പ്രദീപ് എന്നിവര്‍ക്കാണു വെട്ടേറ്റത്. ഇവരെ കൂടാതെ പറയനാലി സ്വദേശി ഷൈജുവിനു മര്‍ദനമേറ്റു. ബിജെപി പ്രവര്‍ത്തകന്‍ ഓമല്ലൂര്‍ പൈവള്ളി താന്നിമൂട്ടില്‍ അഖിലിനു പരുക്കുണ്ട്.

പകല്‍ സമയത്തെ പ്രശ്‌നങ്ങള്‍ക്കു ശേഷം രാത്രി ഇരു വിഭാഗങ്ങളും ഓമല്ലൂരില്‍ പ്രകടനം നടത്തിയതോടെ 2 മണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. പത്തനംതിട്ട, അടൂര്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘമെത്തിയാണ് സംഘര്‍ഷം കനക്കുന്നതു തടഞ്ഞത്. രാത്രി ഒന്‍പതോടെയാണ് ഇരു വിഭാഗവും പിരിഞ്ഞു പോയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts