Your Image Description Your Image Description

കൊച്ചി: ഒരു വടക്കൻ പ്രണയ പർവ്വം എന്ന ചിത്രത്തിലെ ‘നിലാവേ’ എന്ന ഹൃദയസ്പർശിയായ ഗാനത്തിന്‍റെ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. കോളേജ് ക്യാമ്പസിലെ പ്രണയ നിമിഷങ്ങളിലൂടെയാണ് ഈ ഗാനം കടന്നുപോകുന്നത്. പ്രേക്ഷകരുടെ ഹൃദയം കീഴടക്കും ഗാനം എന്നാണ് ചിത്രത്തിന്‍റെ അണിയറക്കാരുടെ പ്രതീക്ഷയഹരിമുരളി ഉണ്ണികൃഷ്ണൻ സംഗീതവും, രശ്മി സുഷിൽ എഴുതിയ വരികളും എഴുതിയ ഗാനം ഹരിചരണിന്‍റെ ശബ്ദത്തിലാണ് പ്രേക്ഷകനിലേക്ക് എത്തുന്നത്. വിജേഷ് ചെമ്പിലോടിന്‍റെ തിരക്കഥയിൽ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേർന്ന് സംവിധാനം ചെയ്യുന്ന സിനിമയാണ് വടക്കൻ പ്രണയ പർവ്വം.

എ – വൺ സിനി ഫുഡ്‌ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം എ – വൺ സിനിമാസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സൂരജ് സൺ, ശബരീഷ് വർമ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണൻ മാഷ്, കുമാർ സുനിൽ, ശിവജി ഗുരുവായൂർ, രാജേഷ് പറവൂർ, ജെൻസൺ ആലപ്പാട്ട്, കാർത്തിക് ശങ്കർ, ശ്രീകാന്ത് വെട്ടിയാർ, അഞ്ജന പ്രകാശ്, ഡയാന ഹമീദ്, ദേവിക ഗോപാൽ നായർ ,അനുപമ വി .പി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts