Your Image Description Your Image Description

ലോകമെമ്പാടുമുള്ള ദുരന്തനിവാരണ ദൗത്യങ്ങളെ സഹായിക്കുന്നതിൽ നിർണായകമാകുന്ന വിശകലനങ്ങളും ഉൾക്കാഴ്ചകളും നൽകുന്നതിന് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം(എം.ബി.ആർ.എസ്​.സി) നിർമ്മിത ബുദ്ധി സാ​ങ്കേതികവിദ്യ ഉപയോഗിക്കുന്നു. വിവിധ രാജ്യങ്ങളിൽ ഇതിനകം തന്നെ നിരവധി ദുരന്ത മുഖങ്ങളിൽ ബഹിരാകാശ കേന്ദ്രം വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ഉപകാരപ്പെട്ടിട്ടുണ്ട്​. ഭൂമിക്കു മുകളിൽ നിന്ന് പകർത്തുന്ന ഹൈ റെസല്യൂഷൻ ചിത്രങ്ങളാണ്​ ദൗത്യത്തിൽ ഉപയോഗപ്പെടുത്തുന്നത്​.

ഫിലിപ്പീൻസിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് നടന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും, കടുത്ത വെള്ളപ്പൊക്കം ബാധിച്ച ഇന്തോനേഷ്യ, ലിബിയ എന്നിവിടങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്​. ദുബൈ ആസ്ഥാനമായ എം.ബി.ആർ.എസ്‌.സിക്ക് ലോകമെമ്പാടുമുള്ള വിവിധ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക്​ വേണ്ടി ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നതിനായി ആഴ്ചയിൽ ശരാശരി എട്ട് അഭ്യർഥനകൾ ലഭിക്കുന്നുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്​ഥൻ പറഞ്ഞതായി ‘ദ നാഷണൽ’ റിപ്പോർട്ട്​ ചെയ്തു. ദുരന്തനിവാരണ കൂട്ടായ്മകളിൽ കേന്ദ്രം വളരെ സജീവമാണെന്ന്​ എം.ബി.ആർ.എസ്‌.സിയിലെ റിമോട്ട് സെൻസിങ്​ വകുപ്പ്​ ഡയറക്ടർ സഈദ് അൽ മൻസൂരി പറഞ്ഞു. ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്​ഫോടനങ്ങൾ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ പോലുള്ള പ്രതിസന്ധികൾക്ക് അനുഭവിക്കുന്ന പ്രദേശങ്ങൾക്കായി ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങളും ഭൂപടങ്ങളും നൽകുന്നുണ്ടെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts